പറവൂർ : കൊച്ചിൻ മുസിരിസ് സിറ്റി ഇന്നർവീൽ ക്ലബ് ശ്രീനാരായണ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കെ.ആർ. ഗംഗാധരൻ സ്മാരക ഹാളിൽ സെർവിക്കൽ കാൻസർ ബോധവത്കരണ ക്ലാസ് നടത്തി. ക്ലബ് പ്രസിഡന്റും റിട്ട. ഡെപ്യൂട്ടി കളക്ടറുമായ സന്ധ്യാ അനിൽ ഉദ്ഘാടനം ചെയ്തു. നീനാശശി, പ്രൊഫ. കൈരളി രഞ്ചൻ തുടങ്ങിയവർ സംസാരിച്ചു.

