പറവൂർ: 40 വർഷമായി രാഷ്ട്രീയത്തിൽ സജീവമായി നിലകൊണ്ട് നാട്ടുകാർക്ക് ഏറ്റവും പ്രിയങ്കരനായി മാറിയ നേതാവാണ് എം കെ ബാനർജി. മുൻപ് സിഎംപിയുടെ സംസ്ഥാന കമ്മിറ്റി മെമ്പറായിരുന്നു. 2019-ൽ സിഎംപി സിപിഎമ്മിൽ ലയിച്ചതിന് ശേഷം നിലവിൽ സിപിഎം ടൗൺ ലോക്കൽ കമ്മിറ്റി മെമ്പറാണ്. രണ്ടാം തവണയാണ് പറവൂരിൽ നിന്ന് ഇദ്ദേഹം ജനവിധി തേടുന്നത്. ഇതിനു മുന്നേ ഒരു തവണ ഏഴിക്കര പഞ്ചായത്തിലും ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്.
പൊതുപ്രവർത്തനമാണ് ഏറ്റവും കൂടുതലായി ഇദ്ദേഹം ചെയ്യുന്നത്. വാർഡിലെ എല്ലാ കാര്യങ്ങൾക്കും മുമ്പിൽ നിൽക്കുന്ന ഒരു സമരപോരാളി കൂടിയാണ് എം കെ ബാനർജിയെന്ന നേതാവ്. രാഷ്ട്രീയ പ്രവർത്തനം അല്ലാതെ മുൻപ് ടാക്സി ഡ്രൈവറായിരുന്നു.
വീട്ടിൽ ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ഭാര്യ കളമശ്ശേരി മെഡിക്കൽ കോളേജിലെ നേഴ്സാണ്. മകൾ ടീച്ചറാണ്.

