ചേന്ദമംഗലത്ത് സാനിറ്ററി മാലിന്യങ്ങൾ 
ശേഖരിക്കാൻ ‘ആക്രി’ ആപ്

0
7

പറവൂർ: ഡയപ്പർ അടക്കമുള്ള സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാൻ ചേന്ദമംഗലം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഇനി വാഹനമെത്തും. “ആക്രി’ എജൻസിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നാപ്കിൻ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, കാലഹരണപ്പെട്ട മരുന്നുകൾ എന്നിങ്ങനെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ വീടുകളിൽനിന്ന് ശേഖരിക്കും. ഇതിനായി വീട്ടുകാർ ആക്രി ആപ്പിൽ ബുക്ക് ചെയ്യണം. നിലവിൽ ഒരു കിലോ മാലിന്യത്തിന് 45 രൂപയാണ് യൂസർഫീയായി നൽകേണ്ടത്. ശേഖരിക്കുന്ന മാലിന്യങ്ങൾ കൊണ്ടുപോകാനുള്ള വാഹനം പഞ്ചായത്ത് പ്രസിഡന്റ്‌ ലീന വിശ്വൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ്‌ വി യു ശ്രീജിത്‌ അധ്യക്ഷനായി. ആക്രി ആപ്പിൽ ബുക്ക് ചെയ്യാനുള്ള ടോൾ ഫ്രീ നമ്പർ 08031405048.

LEAVE A REPLY

Please enter your comment!
Please enter your name here