ഏഴിക്കര : കഴിഞ്ഞ ഭരണകാലയളവിൽ ഏഴിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗം, ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ വലിയ മുന്നേറ്റം കൈവരിച്ചതായി നിലവിലെ പഞ്ചായത്ത് ഭരണസമിതി അവകാശപ്പെടുന്നു. എന്നാൽ, കടുത്ത പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.
മറ്റ് പഞ്ചായത്തുകളെ പോലെ തന്നെ സ്ഥാനാർഥി നിർണയം ഇത് വരെ പൂർത്തിയാക്കാൻ ഏഴിക്കരക്കും കഴിഞ്ഞിട്ടില്ല. മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന നിലവിലെ മെമ്പർമാർ പോലും പാർട്ടി തീരുമാനം പരസ്യപ്പെടുത്തിയതിന് ശേഷം പ്രചരണം ആരംഭിക്കാൻ കാത്തിരിക്കുകയാണ്. സ്ഥാനാർത്ഥികൾ ഏകദേശം ധാരണയിലായിരുന്ന ചില വാർഡുകൾ സംവരണം ആയതും സ്ഥാനാർഥി പ്രഖ്യാപനം വൈകാൻ കാരണമാകുന്നുണ്ട്.

