ഇഞ്ചോടിഞ്ഞ് പോരാട്ടത്തിനൊരുങ്ങി കോട്ടുവള്ളി പഞ്ചായത്ത്

0
6

കോട്ടുവള്ളി : തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കൊടുവള്ളി പഞ്ചായത്തിൽ ഇഞ്ചോടിച്ച് പോരാട്ടം നടക്കുമെന്ന് മുന്നണികൾ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി കോട്ടുവള്ളി പഞ്ചായത്തിൽ നടക്കുന്നത് തികച്ചും ഉദ്യോഗസ്ഥ ഭരണമാണെന്നാണ് പ്രതിപക്ഷ ആരോപണം. ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന ഒരു ഭരണസമിതി അല്ല നിലവിലുള്ളത്. അതുകൊണ്ട് ജനങ്ങൾ തന്നെ മാറി ചിന്തിക്കുമെന്ന കാര്യം തീർച്ചയാണെന്ന് പ്രതിപക്ഷം പറഞ്ഞു. ആരോപണങ്ങളെ പ്രതിരോധിക്കാൻ ഭരണപക്ഷവും മുന്നിലുണ്ട്.

വിധ പാർട്ടികൾക്കുളളിലെ ഉൾപ്പോരുകൾ പുറത്തേക്ക്‌ നീങ്ങുന്നത്‌ മറ്റു പാർട്ടിക്കാർ ഏറ്റെടുത്ത്‌ സമൂഹമാധ്യമങ്ങളിലൂടെ തർക്കവിഷയമാക്കുകയാണ്‌. പ്രചരണത്തിന്‌ മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ്‌ പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്‌. അഞ്ചാം തീയതിയോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

LEAVE A REPLY

Please enter your comment!
Please enter your name here