പറവൂർ; ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കല്ലിട്ടു. നഗരസഭാധ്യക്ഷ ബീന ശശിധരൻ അധ്യക്ഷയായി. 1.30 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിൽ ആറ് ക്ലാസുമുറികളും ശുചിമുറി ബ്ലോക്കും ഉണ്ടാകും. ഉപാധ്യക്ഷൻ എം ജെ രാജു, കെ ജെ ഷൈൻ, സജി നമ്പ്യത്ത്, അനു വട്ടത്തറ, എം കെ ബാനർജി, ഡി ബിന്ദു, വി കെ സലീല, സി ആർ കാന്തി എന്നിവർ സംസാരിച്ചു.

