ഓരുജല കയറ്റം ; പരിഹാരം കാണാതെ വടക്കേക്കര പഞ്ചായത്ത് ഭരണസമിതി

0
6

വടക്കേക്കര : വടക്കേക്കര പഞ്ചായത്ത് നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് ഓരുജല കയറ്റം. കഴിഞ്ഞ അഞ്ച് വർഷത്തിൽ ഒരു പരിഹാര നടപടിയും ഭരണസമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കൃഷിയെയും മനുഷ്യനെയും ഒരു പോലെ ബാധിക്കുന്ന ഒരുജലകയറ്റത്തിന് കൃത്യമായ പരിഹാരം കണ്ടാലേ കൃഷി ചെയ്യാൻ സാധിക്കൂ.

എൻ.എച്ച് കടന്നു പോകുന്ന അടിപ്പാതകൾ വേണ്ട സ്ഥലത്ത് പഞ്ചായത്തിന്റെ അലംഭാവം നിമിത്തം അടിപ്പാത കൊണ്ട് വരാൻ സാധിച്ചില്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് അന്യാധീനപ്പെട്ട് കിടക്കുകയാണ്. പഞ്ചായത്ത് എഗ്രിമെന്റ് നൽകിയ ആൾക്കാർ സ്വന്തം ഇഷ്ടപ്രകാരം അത് മറിച്ച് വേറെ വാടകക്കാർക് നൽകി കൂടുതൽ വാടക വാങ്ങുന്നു. ഇത് മൂലം പഞ്ചായത്തിന് കിട്ടേണ്ട വരുമാനം സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുന്നു. കൂടാതെ റോഡ് നവീകരണത്തിനുള്ള ഒരു കോടി രൂപ ലാപ്സ് ആയി.

പഞ്ചായത്ത് ഭരണസമിതിയുടെ ഭരണം കുത്തഴിഞ്ഞ രീതിയിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here