കോട്ടുവള്ളി പഞ്ചായത്തിൽ ഉദ്യോഗസ്ഥ ഭരണം ; ആരോപണമുന്നയിച്ച് പ്രതിപക്ഷം

0
17

കോട്ടുവള്ളി : കഴിഞ്ഞ അഞ്ച് വർഷമായി കോട്ടുവള്ളി പഞ്ചായത്തിൽ നടക്കുന്നത് തികച്ചും ഉദ്യോഗസ്ഥ ഭരണമാണെന്ന് പ്രതിപക്ഷ ആരോപണം. ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന ഒരു ഭരണസമിതി അല്ല നിലവിലുള്ളത്. 2022 ലെ വാർഷിക പദ്ധതിയിൽ വകയിരുത്തിയ 3 കോടിയില്പരം രൂപ ലാപ്സ് ആയി. എസ്.സി ക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിന് വേണ്ടി 2013 ൽ ഭൂമി വാങ്ങി. ഇന്നും അതിന്റെ പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കുള്ള ഫണ്ടുകൾ വെട്ടിക്കുറച്ചു.

ഗ്രാമീണ റോഡുകൾ മുഴുവൻ തകർന്ന് കിടക്കുകയാണ്. പഞ്ചായത്ത് പണം നൽകില്ല എന്ന കാരണത്താൽ കോൺട്രാക്‌ടേഴ്‌സ് പണി ഏറ്റെടുക്കുന്നില്ല. റോഡുകളുടെ ഇരുവശങ്ങളും കാടുപിടിച്ച് കിടക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. പഞ്ചായത്ത് സേവനങ്ങൾ കൃത്യമായി ജനങ്ങൾക്ക് നൽകുന്നില്ല. ഇതുമൂലം ഓഫീസിൽ വരുന്ന ജനങ്ങൾ കഷ്ടപ്പെടുകയാണ്. സെക്രട്ടറി തലത്തിൽ മീറ്റിങ് വിളിക്കുമ്പോൾ ഈ കാര്യങ്ങൾ അവതരിപ്പിച്ചാൽ മൂളിക്കേൾക്കുമെന്നല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്ന് പ്രതിപക്ഷം പറയുന്നു.

500 ൽ പരം കുടുംബശ്രീ യൂണിറ്റുകൾ ഉണ്ടായിരുന്ന പഞ്ചായത്തിൽ നിലവിൽ 300 ൽ താഴെ മാത്രമേ പ്രവർത്തിക്കുന്നുള്ളു. വാർഷിക സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പല വർക്കുകളും ചെയ്തിട്ടില്ല. സ്ട്രീറ്റ് ലൈറ്റ് പരിപാലനം കൃത്യമായി നടക്കുന്നില്ല.

തെരുവ് നായ ശല്യം രൂക്ഷം

പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമായിട്ടും ഭരണസമിതിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോട്ടുവള്ളി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം എട്ടോളം പേരെ തെരുവ് നായ കടിച്ചു. തെരുവ് നായ ഉന്മൂലനം പഞ്ചായത്ത് കമ്മിറ്റിയിൽ മുമ്പ് ആവശ്യപ്പെട്ടിരുന്നു. പരാതികൾക്ക് ശാശ്വതമായ ഒരു പരിഹാരം പറഞ്ഞു നൽകാൻ പോലും ഭരണസമിതിക്ക് സാധിക്കുന്നില്ല. 100 ൽ പരം ആളുകൾക്കാണ് ഇതുവരെ തെരുവ് നായയുടെ കടി ഏറ്റത് .

LEAVE A REPLY

Please enter your comment!
Please enter your name here