ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് കല്ലിട്ടു

0
6

പറവൂർ; ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന് മന്ത്രി പി രാജീവ് കല്ലിട്ടു. നെറ്റ് സീറോ കാർബൺ പദ്ധതിയുടെ വിശദപദ്ധതി റിപ്പോർട്ട് കൈമാറലും, 24×7 ഓട്ടോ ആർമി പദ്ധതിയുടെയും പഞ്ചായത്ത് വികസനസദസ്സിന്റെയും ഉദ്ഘാടനവും, പഞ്ചായത്ത് വികസനരേഖ പ്രകാശിപ്പിക്കലും മന്ത്രി നിർവഹിച്ചു. സാധാരണക്കാരുടെ യാത്രാപ്രശ്നങ്ങൾക്ക് 24×7 ഓട്ടോ ആർമി പരിഹാരമാകുമെന്നും ജില്ലയിൽ ആദ്യമായി ഈ പദ്ധതി നടപ്പാക്കിയ പഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എസ് സനീഷ്, പി പി അരൂഷ്, സമീറ ഉണ്ണിക്കൃഷ്ണണൻ, വി എ താജുദീൻ, ലൈബി സാജു, ഡോ. എ സുകേഷ്, ഡോ. കെ ഗംഗാധരൻനായർ, അജയ് ജോർജ് എന്നിവർ സംസാരിച്ചു. നിലവിലെ പഞ്ചായത്ത് ഓഫീസിനോടുചേർന്നുള്ള 13 സെന്റിൽ ഒന്നരക്കോടി രൂപ ചെലവിട്ട് മൂന്നുനിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here