ഫണ്ടുണ്ടായിട്ടും ചിലവഴിക്കാതെ പുത്തൻവേലിക്കര പഞ്ചായത്ത്

0
13

പുത്തൻവേലിക്കര :നിരവധി വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചു കിട്ടിയിട്ടും അതൊന്നും ചിലവഴിക്കാതെ പുത്തൻവേലിക്കര പഞ്ചായത്ത് ഭരണസമിതി. നിരവധി ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം ആരോപിക്കുന്നത്.

ഐ.എച്ച്.ആർ.ഡി കോളേജ് കെട്ടിടം പണിയാൻ 2010- 15 കാലഘട്ടത്തിൽ നിരാഹാര സമരം നടത്തിയ ഇന്നത്തെ ഭരണപക്ഷത്തിന് ഭരണത്തിൽ വന്ന് ഇത്ര വർഷമായിട്ടും കെട്ടിടം പണിയാൻ സാധിചിച്ചില്ല എന്നതാണ് പ്രതിപക്ഷം ആരോപിക്കുന്ന മുഖ്യ ആരോപണം. കൊടികുത്തിയ കുന്നിലെ കലഹരണപ്പെട്ട വാട്ടർ ടാങ്ക് പൊളിച്ചു മാറ്റി പുതിയത് നിർമിക്കാൻ ഫണ്ട് ഉണ്ടായിട്ടും നാളിതുവരെ സാധിച്ചിട്ടില്ല. ആധുനിക പൊതു ശ്മാശാനത്തിന് 50 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടും യാതൊരു പ്രവർത്തിയും ആരംഭിച്ചിട്ടില്ല.

ബഡ്‌സ് സ്‌കൂളിന് ഉപകരണങ്ങൾ വാങ്ങാൻ 12 ലക്ഷം രൂപ അനുവദിച്ചിരിക്കെ സ്‌കൂൾ കെട്ടിടത്തിനായി സ്ഥലം കണ്ടെത്തുവാനോ കെട്ടിടം നിർമിക്കുവാനോ ഉള്ള യാതൊരു നടപടിയും ഭരണസമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഭരണം നിലനിർത്താൻ കഴിയാത്ത വിധം നിരുത്തരവാദിത്വപരമായ പ്രവർത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രതിപക്ഷം പ്രതീക്ഷയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here