ചേന്ദമംഗലം : എല്ലാം പ്രതിസന്ധിയിലാക്കിയ കോവിഡിന് ശേഷം ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിച്ച പഞ്ചായത്താണ് ചേന്ദമംഗലം. ഗ്രാമപഞ്ചായത്തുകൾക്കുള്ളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സമർപ്പിത ബസ് സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ സംരംഭമായ “ഗ്രാമ വണ്ടി” പദ്ധതി 2022 ഇൽ പഞ്ചായത്തിൽ ആരംഭിച്ചു. കുറുമ്പന്തുരുത്തിലേക്ക് കോവിഡിന് ശേഷം ഉണ്ടായ യാത്ര ക്ലേശം പരിഹരിക്കാൻ തുടങ്ങിയ ബോട്ട് സർവീസ് ഇന്നും വിജയകരമായി തുടരുന്നുണ്ട്.
പഞ്ചായത്തിൽ പൂട്ടിക്കിടന്ന ശ്‌മശാനം തുറക്കാൻ ഹൈക്കോടതിൽ കേസിനു പോയി പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. കൂടാതെ പഞ്ചായത്തിൽ നിർമിക്കുന്ന പോയത് ശൗചാലയത്തിന്റെ പണി അന്തിമ ഘട്ടത്തിലാണ്. കൂടാതെ ടൂറിസം മേഖലക്ക് ഊന്നൽ നൽകി കൊണ്ട് നിരവധി പ്രവർത്തനങ്ങളാണ് നടപ്പിൽ വരൻ പോകുന്നത്.
ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് മാലിന്യ സംസ്കരണം നല്ല രീതിൽ മുന്നോട്ട് കൊണ്ട് പോകാൻ പഞ്ചായത്തിനും ഹരിത കർമ്മ സേനക്കും സാധിക്കുന്നുണ്ട്. കൂടാതെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് 144 ഓളം വീടുകൾ പഞ്ചായത്ത് നിർമിച്ചു കഴിഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു കൊണ്ടുള്ള പ്രവർത്തനിങ്ങളാണ് കഴിഞ്ഞ 5 വർഷമായി പഞ്ചായത്തും ഓരോ ജനപ്രതിനിധികളും ചെയ്തു വരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ പറവൂർ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

112 വീടുകളുടെ താക്കോൽ കൈമാറ്റം

കുറുത്തുരുത്ത് ഫെറി സർവ്വീസ്


