പറവൂർ : പൈപ്പ് ലൈൻ സ്ഥാപിക്കാൻ 52 ലക്ഷം അനുവദിച്ചു. കോട്ടുവള്ളി ചെമ്മായം ജംഗ്ഷൻ മുതൽ കോട്ടുവള്ളി സൗത്ത് വരെ കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുവാനാണ് 52 ലക്ഷം രൂപ അനുവദിച്ചതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ പറഞ്ഞു. ഒന്നര കിലോമീറ്റർ ദൂരത്തിൽ 110 എംഎം വലിപ്പത്തിലുള്ള പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്തിൽ നിന്നും തുക വാട്ടർ അഥോറിറ്റിയിൽ ഡിപ്പോസിറ്റ് ചെയ്ത് 10 ദിവസത്തിനുള്ളിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

