പ​ല്ലം​തു​രു​ത്ത് റോ​ഡി​ലെ മ​ദ്യ​ശാ​ല മാ​റ്റാൻ ഉത്ത​ര​വ്

0
8

പ​റ​വൂ​ർ: ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡ് പ​ല്ലം​തു​രു​ത്ത് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ മ​ദ്യ​ശാ​ല മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. മ​ദ്യ​ശാ​ല ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ഹൈ​ക്കോ​ട​തി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്കും ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നും നി​ർ​ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി കോ​ട​തി​യെ അ​റി​യി​ക്കു​ക​യും വേ​ണം.

വാ​ർ​ഡ് കൗ​ൺ​സി​ല​റും ജ​ന​കീ​യ അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ര​ഞ്ജി​ത്ത് മോ​ഹ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. വ​ർ​ഷ​ങ്ങ​ളാ​യി മ​ദ്യ​ശാ​ല മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നാ​ല് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജ​ന​കീ​യ അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച​ത്.

സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്തി. മ​ദ്യ​ശാ​ല മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ പ്ര​മേ​യം പാ​സാ​ക്കു​ക​യും ചെ​യ്തു .എ​ന്നി​ട്ടും സ​ർ​ക്കാ​ർ അ​ന​ങ്ങാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ര​ഞ്ജി​ത്ത് മോ​ഹ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ​രാ​തി​ക്കാ​ർ​ക്ക് വേ​ണ്ടി മു​ൻ അ​ഡീ​ഷ​ണ​ൽ അ​ഡ്വ. ജ​ന​റ​ൽ കെ. ​എ. ജ​ലീ​ൽ ഹാ​ജ​രാ​യി.

പറവൂർ പല്ലംതുരുത്ത് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here