നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി പു​ഴ​യി​ലി​റ​ങ്ങി​യ വിദ്യാർ​ഥി​ മ​രി​ച്ച നി​ല​യി​ൽ

0
6

വ​രാ​പ്പു​ഴ: നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പു​ഴ​യി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​രാ​ന​ല്ലൂ​ർ മാ​തി​ര​പ്പി​ള്ളി ജോ​ൺ​സ​ൺ – ഷി​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഗോ​ഡ്‌​വി​നാ​ണ് (13) മ​രി​ച്ച​ത്. ​ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ട​നാ​ട് ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അപകടം. കോ​താ​ട് ജീ​സ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഗോ​ഡ്‌‌​വി​ൻ. ക്ലാ​സ് ക​ഴി​ഞ്ഞ് മൂ​ന്ന് കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​മാ​ണ് പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള തോ​ട്ടി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങി​യ​ത്. പു​ഴ​യു​ടെ ആ​ഴ​മു​ള്ള ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​പ്പോയ ഗോ​ഡ്‌​വി​ൻ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നീ​ന്ത​ൽ വ​ശ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ മു​ങ്ങി​ത്താ​ഴ്ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ ആ​ണ് സുഹൃത്തിനെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​ ഇ​തി​നി​ട​യി​ൽ വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് താ​ഴ്ന്നു പോ​യ ഗോ​ഡ്‌​വി​നെ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബ ടീ​മി​ന്‍റെ ര​ണ്ടു മ​ണി​ക്കൂ​ർ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​

LEAVE A REPLY

Please enter your comment!
Please enter your name here