പറവൂരിൽ പരിശോധന വൈകുന്നു; വാഹന ഉടമകൾ പ്രതി​സന്‌ധി​യി​ൽ

0
4

പറവൂർ: പറവൂർ ജോയിന്റ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ടെസ്റ്റ് മാസങ്ങളോളം വൈകുന്നത് വാഹനഉടമകളെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിൽ എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രജിസ്ട്രേഷനും വാഹനങ്ങളുമുള്ള റീജിണൽ ട്രാൻസ്പോർട്ട് ഓഫീസാണ് പറവൂരിലേത്. പറവൂർ, വൈപ്പിൻ മേഖലകളിലെ നൂറിലധികം ട്രാൻസ്പോർട്ട് വാഹനങ്ങളാണ് ഓരോ ദിവസവും ടെസ്റ്റിനായി ഫീസടയ്ക്കുന്നത്. എന്നാൽ ടെസ്റ്റിനുള്ള സമയം ലഭിക്കാൻ ഒരു മാസത്തിലധികം കാത്തിരിക്കേണ്ടിവരുന്നു. ഇത് മിക്ക വാഹനങ്ങൾക്കും പിഴയടയ്ക്കാൻ കാരണമാകുന്നു. ടെസ്റ്റ് നടത്താതെ വാഹനം ഓടിക്കാൻ സാധിക്കാത്തതിനാൽ വാഹന ഉടമകൾക്കും തൊഴിലാളികൾക്കും സാമ്പത്തികനഷ്ടവും ഉണ്ടാകുന്നു.

ഓട്ടോറിക്ഷകൾ, ടാക്സികാറുകൾ, ചരക്ക് വാഹനങ്ങൾ, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ, ബസുകൾ എന്നിവയുടെ ടെസ്റ്റുകളാണ് ഇപ്രകാരം നീണ്ടുപോകുന്നത്. അതേസമയം സ്വകാര്യ വാഹനങ്ങളുടെ ടെസ്റ്റുകൾക്ക് കാര്യമായ കാലതാമസമി​ല്ല.പറവൂർ ഓഫീസിൽ ജോയിന്റ് ആർ.ടി.ഒ, രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, രണ്ട് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവരാണുള്ളത്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ ഒരാളുടെ കുറവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here