പറവൂർ; നാടിന്റെ വികസനസ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ ചാരിതാർഥ്യത്തിലാണ് കോട്ടുവള്ളി പഞ്ചായത്ത് ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കുന്നത്. കാർഷികമേഖലയ്‌ക്ക് പ്രാധാന്യം നൽകി നിരവധി പ്രവർത്തനങ്ങൾ നടത്തി. മില്ലെറ്റ് ഗ്രാമം പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ലഭിച്ചു. ലൈഫ് ഭവന പദ്ധതിയിൽ 8.92 കോടി രൂപ ചെലവിട്ട് 223 വീടുകൾ കൈമാറി. 300 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന പൊക്കാളി നെൽക്കൃഷിക്ക് വിത്തുകളും കൂലിച്ചെലവും സബ്സിഡി നിരക്കിൽ നൽകുന്നു. മഞ്ഞൾ ഗ്രാമം പദ്ധതിയിൽ 400 കർഷകരും കൂൺഗ്രാമം പദ്ധതിയിൽ 25 ചെറുകിട കൂൺ ഉൽപ്പാദന യൂണിറ്റുകളുമുണ്ട്. മാലിന്യസംസ്കരണത്തിന് 47.88 ലക്ഷം രൂപ ചെലവിട്ട് 1790 ബയോബിന്നുകൾ, 993 ബൊക്കാഷി ബക്കറ്റുകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. എല്ലാ വാർഡിലും മിനി എംസിഎഫുകളുമുണ്ട്.
കോട്ടുവള്ളി, വള്ളുവള്ളി ഗവ. യുപി സ്കൂളുകളിൽ 3.8 ലക്ഷം രൂപ ചെലവിട്ട് സ്മാർട്ട് ക്ലാസ് റൂമുകൾ, പ്രൊജക്ടറുകൾ
ബഡ്സ് സ്കൂളിന് 11.5 ലക്ഷം രൂപയുടെ പദ്ധതി
196 കിടപ്പുരോഗികൾക്ക് സ്നേഹപരിചരണം, മാസം 20 ഗൃഹപരിചരണങ്ങൾ
കൂനമ്മാവ് കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം
വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ്, വർഷംതോറും 15 ലക്ഷം രൂപയുടെ സൗജന്യ ആയുർവേദമരുന്ന് വിതരണം
ക്ഷീരമേഖലയ്‌ക്കായി 23 ലക്ഷം രൂപ ചെലവിട്ട് പദ്ധതികൾ
തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി പുനരുദ്ധാരണത്തിന് 19.32 ലക്ഷം
പഞ്ചായത്ത് ഓഫീസിൽ 7.17 ലക്ഷം രൂപ ചെലവിട്ട് സോളാർ പാനൽ
147 ഭിന്നശേഷി പഠിതാക്കൾക്ക് സ്കോളർഷിപ്പും സഹായ ഉപകരണങ്ങളും വിതരണംചെയ്തു
അതിദരിദ്രരായ അഞ്ചുപേർക്ക് സ്വയം തൊഴിലിന് സഹായം,
വിജ്ഞാനകേരളംവഴി 24 പേർക്ക് തൊഴിൽ

