പറവൂർ
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പറവൂർ ദക്ഷിണ മുകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി. ആഘോഷങ്ങളും സംഗീതോത്സവവും സംഗീതസംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി പി വേണുഗോപാൽ അധ്യക്ഷനായി. നഗരസഭാ അധ്യക്ഷ ബീന ശശിധരൻ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ പി വിശ്വനാഥൻ, പറവൂർ തമ്പുരാൻ പൃഥ്വിരാജ് രാജ, വാർഡ് കൗൺസിലർമാരായ ഇ ജി ശശി, ടി വി നിധിൻ, ജി ഗിരീഷ് എന്നിവർ സംസാരിച്ചു. ഭരതനാട്യം അരങ്ങേറി. വിജയദശമി ദിനമായ ഒക്ടോബർ രണ്ടിനാണ് സമാപനം.

