പറവൂർ
കുഡുംബി സേവാസംഘം സംസ്ഥാന സമ്മേളനം വി ആർ നാരായണൻ നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കെഎസ്എസ് പ്രസിഡന്റ് എ എസ് ശ്യാംകുമാർ അധ്യക്ഷനായി. ഗോവ യുവജന കലാ സാംസ്കാരിക മന്ത്രി ഡോ. രമേശ് തവാഡ്ക്കർ മുഖ്യാതിഥിയായി. നഗരസഭ പ്രതിപക്ഷനേതാവ് ടി വി നിധിൻ കലാ–കായിക പ്രതിഭകളെയും ടി എ ദിലീപ് റാങ്ക് ജേതാക്കളെയും ആദരിച്ചു. എസ് സുധീഷ് ഷേണായ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സമുദായാചാര്യൻ ഗാന്ധി കൃഷ്‌ണനെക്കുറിച്ച് കൊങ്കണി സാഹിത്യ അക്കാദമി അംഗം സെക്രട്ടറി ഡി ഡി നവീൻകുമാർ എഴുതിയ “ചരിത്രം ആചാര്യനെ കണ്ടെത്തുന്നു’ എന്ന പുസ്തകം പ്രകാശിപ്പിച്ചു. ജനറൽ സെക്രട്ടറി ടി എസ് ശരത്ത്കുമാർ റിപ്പോർട്ടും ട്രഷറർ ഇ എൽ അനിൽകുമാർ ബജറ്റും അവതരിപ്പിച്ചു. കെ ആർ ജയപ്രസാദ്, സി എൽ വിജയൻ, ശ്യാമള ഗോവിന്ദൻ, ജ്യോതി ദിനേശൻ, ജയ ദേവാനന്ദൻ, ആശ മുരളി, ടി ആർ രാജേഷ്, ടി ജി രാജു, കെ ആർ സുബ്രഹ്മണ്യൻ, ടി എം രാജൻ, പി ജി കണ്ണപ്പൻ, ബിനീഷ് ബാലചന്ദ്രൻ, എം വി വിനീത്, പി ആർ ജിനീഷ്, ടി എ ആദിത്യൻ, വി ആർ സുരേഷ്, എം ജി മനു എന്നിവർ സംസാരിച്ചു.

