
പറവൂർ: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 6.75 ലക്ഷം രൂപ ചിലവിട്ട് ചേന്ദമംഗലം പഞ്ചായത്ത് വാർഡ് 17 ഗോതുരുത്ത് ഡിവിഷനിൽ നിർമിച്ച സെൻ്റ് സെബാസ്റ്റ്യൻസ് റോഡിലെ കലുങ്ക് തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ് അധ്യക്ഷനായി. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ലീന വിശ്വൻ മുഖ്യാതിഥിയായി. ഗാന അനൂപ്, നിത സ്റ്റാലിൻ, ബബിത ദിലീപ്, ബാബു തമ്പുരാട്ടി, ജെൻസി തോമസ്, പി പി ജോസഫ് എന്നിവർ സംസാരിച്ചു.
