പറവൂർ: കെ ജെ ഷൈൻ ടീച്ചറെ ലൈംഗീകമായി സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ റൂറൽ സൈബർ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ ലൈംഗീകമായി അപമാനിച്ചതിനും, ഐ ടി ആക്റ്റ് പ്രകാരവും ജ്യാമം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളത്. പ്രധാന പ്രതിയായി അപവാദ പോസ്റ്റുകൾ ആദ്യമിട്ട പറവൂർ സ്വദ്ദേശി പെട്ടിശ്ശേരിൽ ഗോപാലകൃഷ്ണനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ടീച്ചറുടെ വീട്ടിലെത്തിയ സൈബർ പോലീസ് വനിതാ എസ് ഐ യുടെ നേതൃത്വത്തിൽ രഹസ്യ മൊഴി രേഖപ്പെടുത്തി.ഭ്രൂണ ഹത്യ ഉൾപ്പെടെ നടത്തിയവർ അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു സ്ത്രീയെ ഇരയാക്കി നടത്തിയ ശ്രമത്തിൻ്റെ ഭാഗമാണ് തനിക്കെതിരായ ലൈഗീക അപവാദ പ്രചരണങ്ങൾക്ക് പിന്നിലെന്ന് കെ ജെ ഷൈൻ ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ നിന്നാണ് ഈ അപവാദങ്ങൾ എല്ലാം വന്നത്. കെടാമംഗലത്തുള്ള ഒരു കോൺഗ്രസ് പ്രവർത്തകനാണ് അപവാദ പോസ്റ്റ് ആദ്യം ചെയ്തത്.ആത്മരതി അനുഭവിക്കുന്ന വരാണ് വീഡിയോ ചെയ്തിരിക്കുന്നത്.ബോംബ് പൊട്ടുമെന്നു പറഞ്ഞ കോൺഗ്രസിൻ്റെ ഒരു ഉയർന്ന നേതാവ് തന്നെയാണ് ഈ പ്രചരണങ്ങൾക്ക് പിന്നിൽ, പ്രതിപക്ഷ നേതാവാണോ അപവാദ പ്രചരണത്തിന് പിന്നില്ലെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, വേറെ ആരെങ്കിലും ബോംബ് പൊട്ടുമെന്ന വാക്ക് സമീപകാലത്ത് പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ടീച്ചറുടെ മറുചോദ്യം. ബോംബു പൊട്ടുപ്പോൾ തളർന്നു പോകരുതെന്ന് ഒരു കോൺഗ്രസ്സ് പ്രാദേശീക നേതാവ് മുന്നറിയിപ്പു തന്നിരുന്നതായും അവർ പറഞ്ഞു. നാട്ടുകാർക്ക് തങ്ങളുടെ കുടുംബത്തെ നന്നായി അറിയാം, അപവാദ പ്രചരണത്തിൽ പറയുന്ന ദിവസം വീടിനു മുൻവശം പ്രാദേശിക ഓണാഘോഷം നടക്കുകയായിന്നു. ഞാനും അതിലുണ്ടായിരുന്നു. തുടർന്ന് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കയും ചെയ്ത ശേഷം ഒരു ബന്ധു ആശുപത്രിയിൽ ആയതിനാൻ അവിടെയ്ക്ക് പോകുകയുമായിരുന്നു. തങ്ങളുടെ ദേഹത്തു പറ്റിയ ചെളി മാറാൻ മറ്റുള്ളവരുടെ ദേഹത്ത് ചെളി വാരി എറിയുകയാണ് കോൺഗ്രസ്സ് ചെയ്തത്, തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്,ജീവിത പങ്കാളിയെ എപ്പോഴും കൂടെ ചേർത്തു നിർത്തുമെന്നും ഷൈൻ്റെ ഭർത്താവ് ഡൈന്യൂസ് പറഞ്ഞു. സൈബർ അക്രമണത്തിനെതിരായി നിയമപരമായി ഏതറ്റം വരെയും പോകുമെന്നും ഇരുവരും പറഞ്ഞു.ജെൻ്റർ വ്യത്യാസമില്ലാതെ ഇവിടെ ജീവിക്കാൻ കഴിയണം.മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് ഇടതുപക്ഷ രാഷ്രീയം അല്ലാതെ മറ്റുള്ളവരെ അപമാനിച്ച് വളർന്നവരല്ല തങ്ങളെന്നും അവർ പറഞ്ഞു.

