വടക്കേക്കര പഞ്ചായത്തിൽ 47 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

0
4

വടക്കേക്കര; ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി വടക്കേക്കര പഞ്ചായത്ത് പരിധിയിൽ 47 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പോലീസ് സ്റ്റേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ക്യാമറകളുടെ സ്വിച്ച്‌ഓൺ കർമം പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. വടക്കേക്കര പോലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷൻ ലൈജു ജോസഫ്, പി.കെ. ഉണ്ണികൃഷ്ണൻ, സൈബാസജീവ്, മായാദേവി, സിന്ധുമനോജ്, ആശാലത എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here