പറവൂർ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

0
5

പറവൂർ ഉപജില്ലാ ശാസ്ത്രോത്സവം ചേന്ദമംഗലം പാലിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ ലീന വിശ്വൻ അധ്യക്ഷയായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഉപജില്ലയിലെ 80 വിദ്യാലയങ്ങളിൽനിന്നായി മൂവായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. എഇഒ നിഖില ശശി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി യു ശ്രീജിത്, പി വി മണി, അഗസ്‌റ്റിൻ ആലപ്പാട്ട്, എ എ അജയൻ, വി എസ് ജയപ്രകാശ്, സുനിത രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പാലിയം സ്‌കൂൾ കൂടാതെ ഗോതുരുത്ത് സെന്റ് സെബാസ്‌റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂളും പുത്തൻവേലിക്കര വിസിഎസ് ഹയർസെക്കൻഡറി സ്‌കൂളും വേദികളാണ്. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐടി മേള എന്നിവ നടക്കുന്നുണ്ട്. സമാപന സമ്മേളനം വെള്ളി പകൽ അഞ്ചിന് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here